കൊച്ചി: കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ കന്നുകാലികളെ വില്‍പ്പന നടത്താനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം. കൊച്ചിയില്‍ ബിജെപി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫും പൊറോട്ടയും കഴിച്ച് പ്രതിഷേധിച്ചു.
ഫോട്ടോ: മില്‍ട്ടണ്‍ ആന്റണി
ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നില്ല. പ്രതിഷേധപ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസുകാര്‍ പിന്‍വാങ്ങിയതിനുപിന്നാലെ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ പോലീസും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിച്ചതാണെന്ന് കുറ്റപ്പെടുത്തി.
ഫോട്ടോ: മില്‍ട്ടണ്‍ ആന്റണി
ഇതേസമയം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവര്‍ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ