ശബരിമല വനത്തിലെ ആദിവാസി കുടുംബങ്ങളെ ദത്തെടുത്ത് സിപിഎം

സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനസമൂഹത്തിലെ കുറച്ചുപേരെയെങ്കിലും സംരക്ഷിക്കുക എന്നത് അഭിമാനകരമാണ്. ഇത് ഒരുദിവസംകൊണ്ട് നടത്തേണ്ടതല്ല. ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ടതാണ്
ശബരിമല വനത്തിലെ ആദിവാസി കുടുംബങ്ങളെ ദത്തെടുത്ത് സിപിഎം

ചാലക്കയം: ശബരിമല ഉള്‍വനങ്ങളില്‍ താമസിക്കുന്ന 58 ആദിവാസി കുടുംബങ്ങളെ ദത്തെടുത്ത് സിപിഎം. ചാലക്കയം ആദിവാസി ഊരില്‍ നടന്ന ചടങ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഇത്രയും കുടുംബങ്ങള്‍ക്കുള്ള അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, വസ്ത്രം, പുതപ്പ്, എല്‍ഇഡി വിളക്കുകള്‍ എന്നിവയും കോടിയേരി നല്‍കി. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനസമൂഹത്തിലെ കുറച്ചുപേരെയെങ്കിലും സംരക്ഷിക്കുക എന്നത് അഭിമാനകരമാണ്. ഇത് ഒരുദിവസംകൊണ്ട് നടത്തേണ്ടതല്ല. ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ടതാണ്. എല്ലാ ആദിവാസി കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ കഴിയണമെന്നും കോടിയേരി പറഞ്ഞു
ആരോഗ്യപൂര്‍ണമായ, വിദ്യാസമ്പന്നരായ തലമുറ വളര്‍ന്നുവരണം. മുതിര്‍ന്ന ആളുകളെ സാക്ഷരരാക്കാന്‍ സാക്ഷരതാമിഷന്റെ സഹായംതേടാമെന്നു പറഞ്ഞ കോടിയേരി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശരേഖ നല്‍കാന്‍ വേണ്ടത് ചെയ്യുമെന്ന് കോടിയേരി പറഞ്ഞു. 

ഓരോ മാസം ഓരോ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം ചികിത്സ എന്നിവ നല്‍കുന്നതാണ് ഇതിന്റെ ആദ്യഘട്ടം. വനത്തിലെ വീടുകളിലെത്തി സഹായം നല്‍കും. പാര്‍ടി ചുമതലപ്പെടുത്തുന്ന മെഡിക്കല്‍ സംഘം എല്ലാ മാസവും പരിശോധന നടത്തും. രണ്ടാം ഘട്ടത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്നും റാന്നി  ഏരിയാ ക്മ്മറ്റി അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com