അട്ടപ്പാടിയിലെ ശിശുമരണം; 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍

പോഷകാഹരക്കുറവ് മൂലം കുട്ടികളെ നഷ്ടമായ അട്ടപ്പാടിയിലെ 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു.
അട്ടപ്പാടിയിലെ ശിശുമരണം; 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍

പാലക്കാട്: പോഷകാഹരക്കുറവ് മൂലം കുട്ടികളെ നഷ്ടമായ അട്ടപ്പാടിയിലെ 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. ശിശുമരണം തുടരുന്ന അട്ടപ്പാടിയില്‍ ആരോഗ്യ വകുപ്പിന്റെയോ പട്ടിക വര്‍ഗ വികസന വകുപ്പിന്റെയോ വീഴ്ച കൊണ്ട് ഒരു ശിശുമരണം പോലും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജൂണ്‍ മാസത്തില്‍ അട്ടപ്പാടി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ അന്ന് പദ്ധതികള്‍ കാര്യക്ഷമമായിരുന്നില്ല. പിന്നീട് മുഴുവന്‍ ഊരുകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചും മണ്‍സൂണ്‍ കാലത്ത് സൗജന്യമായി ഭക്ഷ്യധാന്യം എത്തിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ ഊരുകള്‍ സന്ദര്‍ശിച്ച് പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് പ്രത്യേക പരിചരണം നല്‍കിയും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിന് ജനനി-ജന്‍മരക്ഷാ പദ്ധതി നടപ്പിലാക്കിയും പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍  സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ ശരാശരി ശിശുമരണ നിരക്ക് 44 ആണ്. കേരളത്തില്‍ ഇത് 12 ആണെങ്കില്‍ അട്ടപ്പാടിയില്‍ 36 വരെ എത്തിയിരുന്നു. പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണങ്ങള്‍ ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ വന്നയുടന്‍ തന്നെ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ജനിതകരോഗങ്ങള്‍, വിദഗ്ധ ചികിത്സയ്ക്കുള്ള അഭാവം, മറ്റ് ഗുരുതര രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഒറ്റപ്പെട്ട മരണങ്ങള്‍ ഇന്നും സംഭവിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ തുടര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com