കൊല്ലത്ത് കെഎസ്ആര്‍ടിസി-ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്കേറ്റിരിക്കുന്നത്
കൊല്ലത്ത് കെഎസ്ആര്‍ടിസി-ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: ദേശീയ പാതയിലെ തട്ടാമലയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റവരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. രാവിലെ ആറ് മണിയോടെ ആയിരുന്നു അപകടം. കെഎസ്ആര്‍ടി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്കേറ്റിരിക്കുന്നത്. 

എറണാകുളത്ത് നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും, കോഴിക്കോട് നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. ടൂറിസ്റ്റ് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com