പരസ്യമായി മാടിനെ അറുത്ത സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പൊതുസ്ഥലത്ത് മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
പരസ്യമായി മാടിനെ അറുത്ത സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: പൊതുസ്ഥലത്ത് മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുജനമധ്യത്തില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനെതിരെ 120 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കൂറ്റി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ കേസെടുത്തിരിക്കുന്നത്. 

ഇന്ന് രാവിലെയാണ് കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ പരസ്യമായി മാടിനെ അറുത്ത്‌കൊണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം നടത്തിയത്. ഒന്നരവയസുള്ള മാടിനെ അറുത്ത് സംസ്ഥാന ജില്ലാനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. സമരത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുതന്നെ എതിരഭിപ്രായം ഉയര്‍ന്നിരുന്നു. സമരരീതിയില്‍ മാന്യതയാകാമെന്നായിരുന്നു എം ലിജുവിന്റെ പ്രതികരണം. രാജ്യത്താകെ ഉയരുന്ന സമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബാധിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം എന്നായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com