സൈന്യത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്തെ സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സൈന്യത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: രാജ്യത്തെ സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൈന്യത്തിന് പ്രത്യക അധികാരങ്ങള്‍ നല്‍കുന്ന നിയമം (അഫ്‌സ്പ) നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

1942ല്‍ ബ്രിട്ടീഷുകാര്‍ ക്വിറ്റ് ഇന്ത്യാ സമരക്കാര്‍ക്കെതിരെ നടപ്പാക്കിയ നിയമമാണ് അഫ്‌സ്പ. ഇന്ത്യയില്‍ 1958ല്‍ നാഗാകലാപകാരികള്‍ക്കെതിരെ ഈ നിയമം പ്രയോഗിച്ചു. 90 മുതല്‍ ജമ്മു കശ്മീരിലും നടപ്പിലാക്കി. നടപ്പിലാക്കിയ സ്ഥലങ്ങളിലെല്ലാം ജനം പട്ടാളവുമായി ഏറ്റുമുട്ടി. മണിപ്പൂരില്‍ ഇറോം ശര്‍മിളയുടെ കാര്യം അറിയാമല്ലോ എന്നും കോടിയേരി ചോദിച്ചു. 

അറവ് നിരോധനം ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യം തിരെ കൊണ്ടുവരാനുള്ള അജണ്ടയുടെ ഭാഗമാണ്. ഇവിടെ ബ്രാഹ്മണരുടെ ഭക്ഷണരീതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബീഫ് വിഷയത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com