കന്നുകാലി കശാപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക് പോസ്റ്റുമായി കെ.സുരേന്ദ്രന്‍

കേരളത്തില്‍ ആണെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് സുരേന്ദ്രന്‍ പോസ്റ്റിട്ടിരിക്കുന്നത്
കന്നുകാലി കശാപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക് പോസ്റ്റുമായി കെ.സുരേന്ദ്രന്‍

ശാപ്പ് ചെയ്യുന്നതിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരേധിച്ച കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തില്‍ നടന്നു വരുന്ന ബീഫ് ഫെസ്റ്റ് പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഉത്തരേന്ത്യയില്‍ കന്നുകാലികളെ കൊന്നിട്ടിരിക്കുന്ന ചിത്രം കേരളത്തില്‍ ആണെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് സുരേന്ദ്രന്‍ പോസ്റ്റിട്ടിരിക്കുന്നത്.മാത്രവുമല്ല കേരള ദേവസ്വം വകുപ്പ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്നു എന്നും സുരേന്ദ്രന്‍ പറയുന്നു. 

ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സുരേന്ദ്രന്‍ പറയുന്നു. ബീഫ് ഫെസ്റ്റ് സാമൂഹ്യ വിരുദ്ധരും തീവ്രവാദികളും മുതലെടുക്കുന്നു എന്നാണ് സുരേന്ദ്രന്റെ മറ്റൊരു വാദം. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഗൂഗിളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചിത്രമാണ് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യത്ഥാര്‍ത്ഥ ചിത്രത്തില്‍ ഉത്തരേന്ത്യയിലാണ്‌
സംഭവം എന്ന വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.ചിത്രം എവിടെയാണ് എന്ന് വ്യക്തമാക്കുന്ന ബോര്‍ഡിന്റെ ഭാഗം സുരേന്ദ്രന്‍ പോസ്റ്റില്‍ ഒഴിവാക്കിയിരിക്കുകയാണ്. 

രണ്ടു ചിത്രങ്ങളും ചുവടെക്കൊടുക്കുന്നു

ഇത് കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രം

ഇത് സംഭവം എവിടെയാണെന്ന് വ്യക്തമാക്കുന്ന യത്ഥാര്‍ത്ഥ ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com