കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതിനെ വിലക്കിയതിന്റെ യുക്തി എന്തെന്ന് ബാലകൃഷ്ണപിള്ള

ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് കിട്ടുന്നതിനായി എന്തും ചെയ്യുക എന്ന വര്‍ഗീയ നയമാണ് മോദിയുടെ ഇപ്പോഴുള്ള നീക്കത്തിന് പിന്നില്‍
കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതിനെ വിലക്കിയതിന്റെ യുക്തി എന്തെന്ന് ബാലകൃഷ്ണപിള്ള

അടിമാലി: കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നത് വിലക്കിയതിന് പിന്നിലെ യുക്തി എന്തെന്ന് മനസിലാകുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. ഗോമാതാവ് എന്ന പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കിയതെങ്കില്‍ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നത് വിലക്കിയത് എന്തിനെന്നായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ ചോദ്യം. 

ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് കിട്ടുന്നതിനായി എന്തും ചെയ്യുക എന്ന വര്‍ഗീയ നയമാണ് മോദിയുടെ ഇപ്പോഴുള്ള നീക്കത്തിന് പിന്നില്‍. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധ നിരോധനം കൊണ്ടുവന്നത് ചൂണ്ടിക്കാട്ടി, ഗോവധ നിരോധനത്തില്‍ മോദി സര്‍ക്കാരിന് മാതൃക കോണ്‍ഗ്രസ് ആണെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. 

കന്നുകാലി കശാപ്പ് നിരോധിച്ചുള്ള ഉത്തരവ് മതപരമായ വെല്ലുവിളി കൂടിയാണ്. ഈ ഉത്തരവ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള പരാക്രമമാണെന്നും പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com