മൂന്നാറില്‍ കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി മാത്രം പോര; സബ് കളക്ടര്‍ കക്ഷി ചേരണമെന്ന് ഹരിത ട്രൈബ്യൂണല്‍

ഏലമലക്കാട്ടില്‍ മരം മുറിക്കരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു
മൂന്നാറില്‍ കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി മാത്രം പോര; സബ് കളക്ടര്‍ കക്ഷി ചേരണമെന്ന് ഹരിത ട്രൈബ്യൂണല്‍

ചെന്നൈ: മൂന്നാറില്‍ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണവുമായി ഹരിത ട്രൈബ്യൂല്‍. ഇനിമുതല്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ മാത്രം അനുമതി മതിയാകില്ല എന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും റവന്യു വകുപ്പിന്റേയും അനുമതിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ചെന്നൈ ഹരിത ട്രൈബ്യൂണല്‍ലിന്റേതാണ് വിധി. കേസില്‍ ദേവികുളം സബ്കളക്ടര്‍ കക്ഷി ചേരണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. നിലവില്‍ റിസോര്‍ട്ടുകള്‍ക്കഎന്‍ഒസി നല്‍കിയിരിക്കുന്നത് ചട്ടം ലംഘിച്ചാണെന്നും ട്രൈബ്യൂണല്‍ വിലയിരുത്തി. 

ഏലമലക്കാട്ടില്‍ മരം മുറിക്കരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.രണ്ടരലക്ഷം ഏക്കര്‍ വരുന്ന മേഖലയാണ് ഏലമലക്കാട്. ഏറ്റവും കൂടുതല്‍ മരം മുറിക്കല്‍ നടക്കുന്നതും കയ്യേറ്റങ്ങള്‍ നടക്കുന്നതും ഇവിടെയാണ്്. കയ്യേറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന ചിന്നക്കനാല്‍ സ്ഥിതി ചെയ്യുന്നതും ഏലമലക്കാടിന്റെ ഭാഗമായാണ്. 

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ തടയാന്‍ പ്രത്യേകം നയമുണ്ടെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com