കേഡലിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കണമെന്ന് കോടതി

കേഡലിനെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു
കേഡലിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കണമെന്ന് കോടതി

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡല്‍ ജിന്‍ലണ്‍ രാജയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കണമെന്ന് കോടതി.ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചികിത്സാവിവരങ്ങള്‍ ഇടക്കാല റിപ്പോര്‍ട്ടുകളായി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി കേസ് വീണ്ടും ആഗസ്റ്റ് 31 ന് പരിഗണിക്കും.

കേഡലിനെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു.പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. കെ.ജെ. നെല്‍സണ്‍ കേഡലിന് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് മൊഴി നല്‍കിയിരുന്നു. ഈ രോഗമുള്ളവര്‍ക്ക് അവരുടെ ചിന്തയിലോ പ്രവര്‍ത്തിയിലോ നിയന്ത്രണം ഉണ്ടാകില്ല. അവര്‍ അവരുടേതായ സ്വപ്‌നലോകത്തിലായിരിക്കുമെന്നും ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ തന്റെ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്.സാത്താന്‍ സേനവയ്ക്ക് വേണ്ടിയാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്നായിരുന്നു കേഡല്‍ ആദ്യം മൊഴി നല്‍കിയത്. പിന്നീട് പലതരത്തിലും അത് മാറ്റി പറഞ്ഞ് പൊലീസിനെ കുഴക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com