ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ചെന്നൈയില്‍ മര്‍ദ്ദനം

പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന് ആരോപണമുണ്ട്
ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ചെന്നൈയില്‍ മര്‍ദ്ദനം

ചെന്നൈ: ചെന്നൈ ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ സൂരജിനെയാണ് ഒരു കൂട്ടം ആക്രമികളെത്തി മര്‍ദ്ദിച്ചത്. സൂരജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന് ആരോപണമുണ്ട്.
കന്നുകാലികളെ കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ കൈമാറ്റം ചെയ്യാനാവില്ല എന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു പിന്നാലെ കേരളത്തിലും തമിഴ്‌നാട്ടിലും പല സ്ഥലങ്ങളിലും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. കോളേജ് തലത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നു. കേന്ദ്രനിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് മദ്രാസ് ഐഐടിയില്‍ സൂരജിന്റെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിക്കപ്പെട്ടത്. ഇതില്‍ അരിശംപൂണ്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സൂരജിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് സഹപാഠികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com