എംഎം മണിക്കെതിരായുള്ള ഹര്‍ജികള്‍ തള്ളി; വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും താത്പര്യം എന്ന് കോടതി  

ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്നും കോടതി
എംഎം മണിക്കെതിരായുള്ള ഹര്‍ജികള്‍ തള്ളി; വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും താത്പര്യം എന്ന് കോടതി  

എറണാകുളം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി മന്ത്രി എംഎം മണിക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും താത്പര്യം.ആരുടേയും സ്വഭാവം മാറ്റാന്‍ സാധിക്കുകയില്ല. ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്നും കോടതി പറഞ്ഞു. വിവാദ പ്രസംഗത്തിന് എതിരായ രണ്ട് ഹര്‍ജികളാണ് തള്ളിയത്. മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം വേണമെന്നുള്ള വാദവും കോടതി തള്ളി. നിര്‍ദേശം നല്ലതിനുവേണ്ടിയാണെങ്കിലും തറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. 


പെമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് മന്ത്രി നടത്തിയ പ്രസംഗം സ്ത്രീവിരുദ്ധമാണെന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിക്കുന്നതുമാണ് എന്നായിരുന്നു ഹര്‍ജി. പ്രസംഗം പുറത്തുവന്നതോടെ മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടായത്. മണി രാജിവെക്കണം എന്നാശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി മണിയെ പരസ്യമായി ശാസിക്കുകയം ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com