കന്നുകാലി വില്‍പ്പന നിരോധനം മറികടക്കാന്‍ വഴികള്‍ തേടി മന്ത്രിസഭാ യോഗം

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനെ സംബന്ധിച്ചും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും
കന്നുകാലി വില്‍പ്പന നിരോധനം മറികടക്കാന്‍ വഴികള്‍ തേടി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് വേണമോ എന്ന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനെ സംബന്ധിച്ചും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. 

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് പുറമെ, പഞ്ചായത്ത് ആക്റ്റിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതും മന്ത്രിസഭ പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ജൂഡീഷ്യല്‍ കമ്മിഷനേയും മന്ത്രിസഭാ യോഗം തീരുമാനിക്കും. 

അതിനിടെ കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇറച്ചി വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിക്കും. കന്നുകാലി വില്‍പ്പന നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com