ദേശീയപാതാ പദവിയില്‍ മാറ്റം; കേരളത്തിലെ മിക്ക ബാറുകളും തുറക്കും

ഈ ഭാഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്‌സൈസിനോടു നിര്‍ദേശിച്ചു.
ദേശീയപാതാ പദവിയില്‍ മാറ്റം; കേരളത്തിലെ മിക്ക ബാറുകളും തുറക്കും

തിരുവനന്തപുരം: ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതകളിലെ മദ്യവില്‍പ്പനശാലകളുടെ വിലക്ക് നീങ്ങി. ഈ ഭാഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്‌സൈസിനോടു നിര്‍ദേശിച്ചു. ഈ പ്രദേശത്തെ റോഡിനു ദേശീയപാത പദവിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു ബാറുടമകള്‍ തങ്ങള്‍ക്കനുകൂലമായ വിധി നേടിയത്. കണ്ണൂര്‍- കുറ്റിപ്പുറം പാതയിലെ ബാറുടമകളും സമാനമായ വിധി നേടിയിരുന്നു. 


ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ദേശീയപാത പദവിയില്‍ നിന്ന് ഒഴിവായത്. ദേശീയപാതാ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിയിട്ടില്ല എന്ന പേരില്‍ 2014 മാര്‍ച്ച് അഞ്ചിനു കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതയുടെ പദവിയില്‍നിന്നു ഈ പ്രദേശത്തെ ഒഴിവാക്കിയിരുന്നു. 

അതേസമയം ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ പേരില്‍ പ്രസ്തുത ബാറുകളും അടപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോള്‍ ഈപാതയുടെ ഓരങ്ങളിലെ സ്ഥാപനങ്ങളില്‍ നിലവില്‍ മദ്യവില്‍പനയ്ക്കു ലൈസന്‍സ് ഉള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ അപേക്ഷ നല്‍കിയാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു കോടതി എക്‌സൈസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com