വിഴിഞ്ഞം കരാറില്‍ ജൂഡീഷ്യല്‍ അന്വേഷണം; സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം കാരാറിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്
വിഴിഞ്ഞം കരാറില്‍ ജൂഡീഷ്യല്‍ അന്വേഷണം; സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനായിരിക്കും കമ്മിഷന്‍ അധ്യക്ഷന്‍.

മൂന്നംഗ ജുഡീഷ്യല്‍ കമ്മിഷനെയാണ് സര്‍ക്കാര്‍ അന്വേഷണത്തിനായി നിയമിക്കുന്നത്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. വിഴിഞ്ഞം കാരാറിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും, അന്വേഷണം ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തമ്മിലുള്ള താരതമ്യ പഠനം അന്വേഷണ  പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് മുന്‍പാകെ വയ്ക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com