ശരികള്‍ക്കു മുമ്പില്‍ നട്ടെല്ല് വളയ്ക്കാത്ത തിളങ്ങുന്ന കേരളം; ചില ഉദാഹരണങ്ങള്‍

ശരികള്‍ക്കു മുമ്പില്‍ നട്ടെല്ല് വളയ്ക്കാത്ത തിളങ്ങുന്ന കേരളം; ചില ഉദാഹരണങ്ങള്‍

ശരികള്‍ക്കു മുന്നില്‍ നട്ടെല്ല് വളയ്ക്കാത്ത കേരളം. രാജ്യം ഭരിക്കുന്നത് ബിജെപി ഹൈന്ദവ അജണ്ടകള്‍ നടപ്പിലാക്കുമ്പോള്‍ ശക്തമായ പ്രതിഷേധം നടത്തുന്നതില്‍ കേരളം മുമ്പിലാണ്. കശാപ്പു നിരോധനത്തിനെതിരേ ദേശീയ തലത്തില്‍ വരെ വന്‍ ചര്‍ച്ചയായിക്കഴിഞ്ഞ കേരളത്തിന്റെ നിലപാടുകള്‍ക്കു പുറമെ അഭിമാനിക്കാവുന്ന മറ്റു ചില കാര്യങ്ങള്‍കൂടിയുണ്ട്.

കടപ്പാട്-ട്വിറ്റര്‍
കടപ്പാട്-ട്വിറ്റര്‍

അര്‍ണബിനെ പേടിക്കാത്ത എംപി
വിഷയത്തെ കുറിച്ചുള്ള അജ്ഞത, വിശ്വാസ്യത, എന്തിനേറെ മാധ്യമ പ്രവര്‍ത്തകനു വേണ്ട ആത്മ വിശ്വാസം എന്നിവ പോലും അര്‍ണാബ് ഗോസ്വോമിക്കില്ലെന്ന്് കേരള എംപി എംബി രാജേഷ് തുറന്ന കത്തിലൂടെ പ്‌സ്താവിച്ചിരുന്നു. ഇതൊന്നുമില്ലാത്തതിനാലാണ് അര്‍ണാബ് ചാനല്‍ ചര്‍ച്ചകളില്‍ പൊട്ടിത്തെറിക്കുകയും കുരക്കുകയും ചെയ്യുന്നതെന്നാണ് എംപി പറഞ്ഞത്. അര്‍ണാബിനെതിരേ ഇത്രയും രൂക്ഷ വിമര്‍ശനം ഒരു എംപിയില്‍ നിന്നുമുണ്ടാകുന്നത് ആദ്യമായാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പു നിയന്ത്രണ ഉത്തരവിനെതിരേ കേന്ദ്രത്തിനും മറ്റു മുഖ്യമാന്ത്രിമാര്‍ക്കും കത്തെഴുതിയ കേരള മുഖ്യമന്ത്രി

കശാപ്പു നിരോധനത്തിനെതിരേയുള്ള കേരള സര്‍ക്കാരിന്റെ പ്രതിഷേധം പ്രമുഖ ദേശീയ മാധ്യമങ്ങള്‍ വരെ വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയത്. മറ്റുള്ള മുഖ്യമന്ത്രിമാര്‍ മൗനം പാലിച്ചപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കുകയും പ്രധാനമന്ത്രിക്കും മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഇതിനെതിരേ കത്തെഴുതി.

#പോമോനെമോഡി

കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ട്രോളുകളുടെ അഭിഷേകം. ജീവിത നിലവാരത്തില്‍ ഉള്‍പ്പെടെ കേരളത്തെക്കാള്‍ ബഹുദൂരം പിന്നിലാണ് ഗുജറാത്തെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിച്ചശേഷമാണ് ട്രോളന്‍മാരുടെ ആക്രമണം രൂക്ഷമായത്. പോമോനെമോഡി എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയില്‍ ശക്തമായിരിക്കുകയാണ്. #pomonemodi ട്വിറ്ററിലടക്കം ട്രെന്റിംഗ് ആയതോടെ ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും സംഭവം വാര്‍ത്തയാക്കി.

സ്വവര്‍ഗ ലൈംഗികത
സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ എംപി ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ 377 വകുപ്പ് ഭേദഗതി ചെയ്യണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതിനിയെയാണ് തരൂര്‍ പുതിയ ബില്ലവതരിപ്പിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കനുകൂലമായി നിലപാടെടുക്കുന്നതില്‍ കേരള എംപിമാര്‍ മുന്നിലാണ്.

കിസ് ഓഫ് ലവ്
സദാചാര പോലീസിനെതിരേ പൊതുസ്ഥലത്ത് ഉമ്മവെച്ച് പ്രതിഷേധത്തിന് ആദ്യം തുടക്കമിട്ടത് കേരളത്തിലാണ്. സദാചാരത്തിനെതിരേ രാജ്യത്തുടനീളം അലയൊലികള്‍ സൃഷ്ടിച്ച കിസ് ഓഫ് ലവ് കേരളത്തില്‍ രണ്ടു തവണയാണ് നടന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഇത് പടരുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തു.

ഹാപ്പി ടു ബ്ലീഡ്
ആര്‍ത്തവമുണ്ടാകുമ്പോള്‍ നാണിക്കേണ്ട കാര്യമില്ലെന്ന് പൊതുവിടത്തില്‍ പറഞ്ഞ പെണ്‍കുട്ടിയും കേരളത്തില്‍ നിന്നാണ്. ഹാപ്പിടുബ്ലീഡ് എന്ന ഹാഷ്ടാഗോടെ ഇതും വലിയ ചര്‍ച്ചയായിരുന്നു.

അമിത്ഷായുടെ വാമന ജയന്തി
ഓണത്തിനു പകരം വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് മലയാളികളെ ആക്ഷേപിച്ച ബിജെപി നേതാവ് അമിത്ഷായ്‌ക്കെതിരേ മുഖ്യമന്ത്രിയുടെ ശക്തമായ പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമിത്ഷാ ലക്ഷ്യമിടുന്നത് ഒരു ജനതയുടെ വൈകാരിക മനോഭാവത്തെ വ്രണപ്പെടുത്തലാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. 
പരാമര്‍ശം പിന്‍വിച്ച് ലോകമെമ്പാടുമുള്ള മലയാളികളോട് അമിത്ഷാ ഖേദം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി തന്റെ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഞങ്ങളും ബീഫ് തിന്നിട്ടുണ്ട്, കൊല്ലുമോ?
ദാദ്രി കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു വിദ്യാര്‍ത്ഥികള്‍ ബീഫ് കഴിച്ച് ഞങ്ങളെ കൊല്ലുമോ എന്ന് വെല്ലുവിളിച്ചതും കേരളത്തില്‍ തന്നെയാണ്.

കൂസലില്ല
ഐഐടി മദ്രാസില്‍ മലയാളി പിഎച്ച്ഡി വിദ്യാര്‍ത്ഥി സൂരജിനെതിരേ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടത്തിയ ആക്രമണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി നടപടികളെടുക്കണമെന്ന് മുഖ്യമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ വഴി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com