ഗെയില്‍ സമരം: മുക്കത്ത് വീണ്ടും സംഘര്‍ഷം, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

പൊലീസ് അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി
ഗെയില്‍ സമരം: മുക്കത്ത് വീണ്ടും സംഘര്‍ഷം, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

കോഴിക്കോട് : മുക്കം എരഞ്ഞിമാവില്‍ നടന്ന ഗെയില്‍ വിരുദ്ധ സമരം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസുമായുളള ഏറ്റുമുട്ടലില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതോടെയാണ് സമരം അക്രമാസക്തമായത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ മുക്കം പൊലീസ് സ്റ്റേഷന് മുന്നിലും ഉപരോധം തുടരുകയാണ്. സമരത്തിനെതിരായ പൊലീസ് നടപടിയെ തുടര്‍ന്ന് സമരക്കാര്‍ കോഴിക്കോട് - മുക്കം ദേശീയ പാത ഉപരോധിച്ചു

ഇന്ന് രാവിലെ എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു.  പൊലീസ് ലാത്തിചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com