രാജീവ് വധക്കേസ്: സിംഗിള്‍ ബെഞ്ച് പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് പി.ഉബൈദ്

സി.പി ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞതിനെ വിമര്‍ശിച്ച് ജസ്റ്റിസ് ഹരിപ്രസാദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു
രാജീവ് വധക്കേസ്: സിംഗിള്‍ ബെഞ്ച് പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് പി.ഉബൈദ്

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വക്കേറ്റ് സി.പി ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞതിനെ വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെ ജസ്റ്റിസ് പി. ഉബൈദ്. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ മര്യാദകള്‍ക്ക് നിരക്കുന്നതല്ല. സി.പി ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞതിനെ വിമര്‍ശിച്ച് ജസ്റ്റിസ് ഹരിപ്രസാദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

പരാമര്‍ശങ്ങളും വാര്‍ത്തകളും തനിക്ക് വ്യക്തിപരമായി അവമതിപ്പുണ്ടാക്കിയെന്നും ഉബൈദ് പറഞ്ഞു. ഇതില്‍ അമര്‍ഷമുണ്ട്. കോടതി ഇടപടുകളില്‍ അതൃത്പിയുള്ളവര്‍ മേല്‍ക്കോടതിയില്‍ പരാതി നല്‍കുകയാണ് ചെയ്യേണ്ടത്. അല്ലാതെ കത്തെഴുതകയല്ല ചെയ്യേണ്ടതെന്നും ജസ്റ്റിസ് ഉബൈദ് പറഞ്ഞു. നിയമത്തിന്റെ ദുരുപയോഗം ഉണ്ടായാല്‍ അന്വേഷണവും അറസ്റ്റും സ്‌റ്റേ ചെയ്യാമന്നും ജസ്റ്റിസ് ഉബൈദ് ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com