ഗെയില്‍ സമരത്തിന് പിന്നില്‍ മലപ്പുറത്തെ തീവ്രസ്വഭാവമുള്ള സംഘടനയെന്ന് പൊലീസ്; നടന്നത് സ്റ്റേഷന്‍ ആക്രമണം

കല്ലുകളും വടികളുമായാണ് സമരക്കാര്‍ സ്റ്റേഷനിലെത്തിയത്. സമരത്തിന് പിന്നില്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള തീവ്രസ്വഭാവമുള്ള സംഘടനയാണെന്നും പൊലീസ്
ഗെയില്‍ സമരത്തിന് പിന്നില്‍ മലപ്പുറത്തെ തീവ്രസ്വഭാവമുള്ള സംഘടനയെന്ന് പൊലീസ്; നടന്നത് സ്റ്റേഷന്‍ ആക്രമണം

മുക്കം: ഗെയില്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ നടന്നത്  മുക്കം പൊലീസ്‌
സ്റ്റേഷന്‍ ആക്രമണമെന്ന് വടകര റൂറല്‍ എസ്പി എന്‍കെ പുഷ്‌കരന്‍. കല്ലുകളും വടികളുമായാണ് സമരക്കാര്‍ സ്റ്റേഷനിലെത്തിയത്. സമരത്തിന് പിന്നില്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള തീവ്രസ്വഭാവമുള്ള സംഘടനയാണെന്നും പൊലീസ്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

പൊലീസുമായി രണ്ടുവട്ടം നടന്ന ഏറ്റുമുട്ടലില്‍ നിരവധി സമരക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ആദ്യസമരത്തില്‍ പദ്ധതി പ്രദേശത്ത് വലിയ സംഘര്‍ഷം നടന്നിരുന്നു. അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. ഇവര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയാരുന്നു. സമരവുമായി ബന്ധപ്പെട്ട് ഇതുവരെ 32പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമരത്തില്‍ പങ്കെടിത്ത 500പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലായെന്നാണ് സമരക്കാരുടെ നിലപാട്. 

അതേസമയം, സമരക്കാര്‍ നേരെ നടന്ന പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com