ഗെയ്ല്‍ സമരക്കാര്‍ക്ക് ബാഹ്യസഹായമുണ്ടോയെന്നും സംശയം; സമരത്തിനെതിരെ എം സ്വരാജ്

പത്തുപൈസ പോലും ജനങ്ങളില്‍ നിന്നും പിരിക്കാതെ നടത്തുന്ന സമരം എങ്ങനെ നിലനില്‍ക്കുന്നു എന്നത് അത്ഭുതമാണെന്നും സ്വരാജ്
ഗെയ്ല്‍ സമരക്കാര്‍ക്ക് ബാഹ്യസഹായമുണ്ടോയെന്നും സംശയം; സമരത്തിനെതിരെ എം സ്വരാജ്

കൊച്ചി: ഗെയ്ല്‍ സമരത്തിനെതിരെ എം സ്വരാജ് എംഎല്‍എ രംഗത്ത്. സമരക്കാര്‍ക്ക് ബാഹ്യസഹായങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പത്തുപൈസ പോലും ജനങ്ങളില്‍ നിന്നും പിരിക്കാതെ നടത്തുന്ന സമരം എങ്ങനെ നിലനില്‍ക്കുന്നു എന്നത് അത്ഭുതമാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. 

ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനെച്ചൊല്ലിയാണ് സമരസമിതി രംഗത്ത് വന്നത്. ഇവിടെ റീ സര്‍വേ നടത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തില്‍ സംഘര്‍ഷത്തിന് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ പൊലീസ് ഉന്നതതല യോഗം വിളിച്ചിചേര്‍ത്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് വീട്ടില്‍ കയറി സമരക്കാരെ അറസ്റ്റ് ചെയ്തതും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com