ഹാദിയക്ക് മയക്കുമരുന്ന് നല്‍കുന്നില്ല; വീട്ടില്‍ സുരക്ഷിതയാണെന്ന് പൊലീസ് 

മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ കോടതി നിര്‍ദേശപ്രകാരം വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്ന് മര്‍ദനം ഏല്‍ക്കുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
ഹാദിയക്ക് മയക്കുമരുന്ന് നല്‍കുന്നില്ല; വീട്ടില്‍ സുരക്ഷിതയാണെന്ന് പൊലീസ് 

തിരുവനന്തപുരം: മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ കോടതി നിര്‍ദേശപ്രകാരം വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്ന് മര്‍ദനം ഏല്‍ക്കുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി വിഎം മുഹമ്മദ് റഫീഖ് വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. താന്‍ എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാം എന്നും പിതാവ് അശോകന്‍ തന്നെ ഉപദ്രവിക്കുകയാണെന്നും പറഞ്ഞുള്ള ഹാദിയയുടെ വീഡിയ പുറത്തുവന്നതിന് പിന്നാലെ വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. 

രണ്ട് വനിതാ പൊലീസുകാരുടെ നേരിട്ടുള്ള സംരക്ഷണയിലാണ് ഹാദിയ വീട്ടില്‍ കഴിയുന്നത്. ഹാദിയക്ക് മയക്കുമരുന്ന് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിന് പുറത്തും പൊലീസ് കാവലുണ്ട്. രാത്രികാലങ്ങളില്‍ വൈക്കം സബ്ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ മൊബൈല്‍ പെട്രോളിങ് ഡ്യൂട്ടിയിലുള്ളവര്‍ സുരക്ഷ നല്‍കുന്നു. വീട് വേമ്പനാട്കായലിന് സമീപമായതിനാല്‍ ബോട്ട് പെട്രോളിങുമുണ്ട്. 

കുടുംബം ബന്ധുക്കളുമായും അയല്‍വാസികളുമായും ഇടപഴകിയാണ് ജീവിക്കുന്നതെന്നും സദാസമയം പൊലീസ് സാനിധ്യമുള്ളതിനാല്‍ ആര്‍ക്കും ഹാദിയയെ ഉപദ്രവിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com