ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രകള്‍ക്ക് ഇന്ന് സമാപനം

വടക്കാന്‍ മേഖലാ ജാഥ തൃശൂരിലും തെക്കന്‍ മേഖലാ ജാഥ എറണാകുളത്തും സമാപിക്കും 
ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രകള്‍ക്ക് ഇന്ന് സമാപനം

കൊച്ചി : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ, മതനിരപേക്ഷ സന്ദേശം ഉയര്‍ത്തിപ്പിടിക്കുക ലക്ഷ്യമിട്ട് ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതായാത്രകള്‍ക്ക് ഇന്ന് സമാപനം. വടക്കന്‍ മേഖലായാത്ര തൃശൂരിലും തെക്കന്‍ മേഖലായാത്ര എറണാകുളത്തും സമാപിക്കും. ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ അക്രമങ്ങല്‍ തുറന്നുകാണിച്ചും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ വിശദീകരിച്ചും നടത്തുന്ന യാത്രകള്‍ക്ക് നാടെങ്ങും ആവേശകരമായ സ്വീകരണങ്ങളാണ് ജനങ്ങള്‍ നല്‍കിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ യാത്ര തൃശൂരിലാണ് സമാപിക്കുക. വെള്ളിയാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ സമാപിക്കും. കാസര്‍കോട് നിന്നാണ് കോടിയേരിയുടെ ജാഥ ആരംഭിച്ചത്. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ യാത്രയുടെ സമാപനം എറണാകുളത്താണ്. വെള്ളിയാഴ്ച വൈപ്പിന്‍, ഞാറയ്ക്കല്‍, കൊച്ചി സാന്റോ നഗര്‍, തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം  വൈകിട്ട് വൈറ്റിലയില്‍ ജാഥാ പര്യടനം പൂര്‍ത്തിയാകും. വൈകിട്ട് ചേരുന്ന സമാപനസമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനംചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com