കണ്ണൂരില്‍ നിന്നും കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നു; ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍

സിറിയയില്‍ ഉള്‍പ്പെടെ ഐഎസിന്റെ വിവിധ ക്യാമ്പുകളിലായി ആറ് കണ്ണൂര്‍ സ്വദേശികളുണ്ടെന്നാണ് വിവരം
കണ്ണൂരില്‍ നിന്നും കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നു; ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന. സിറിയയില്‍ ഉള്‍പ്പെടെ ഐഎസിന്റെ വിവിധ ക്യാമ്പുകളിലായി ആറ് കണ്ണൂര്‍ സ്വദേശികളുണ്ടെന്നാണ് വിവരം. 

ആറ് പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ്, ഷബീര്‍, സുഹൈല്‍ ഭാര്യ റിസ്വാന, പാപ്പിനിശേരി സ്വദേശി സഫ്വാന്‍, അബ്ദുല്‍ ഖയൂം എന്നിവരാണ് ഐഎസിന്റെ ഭാഗമായതായി പറയപ്പെടുന്നത്. 

ഇതില്‍ അബ്ദുല്‍മനാഫ് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയിലേക്ക് കടന്നതെന്ന് പൊലീസ് പറയുന്നു. നേരത്തെ പൊലീസ് പിടിയിലായ ഷാജഹാന്‍ വഴിയാണ് ഈ ആറ് പേര്‍ സിറിയയിലേക്ക് കടന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com