ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുത്തിട്ടില്ല: രമേശ് ചെന്നിത്തല

സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. സമരങ്ങളെ തല്ലിച്ചതയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് ചെന്നിത്തല
ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുത്തിട്ടില്ല: രമേശ് ചെന്നിത്തല

കണ്ണൂര്‍: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മുക്കത്ത് പൊലീസ് രാജാണ് നടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. സമരങ്ങളെ തല്ലിച്ചതയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് ചെന്നിത്തല പറഞ്ഞു.

ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഗെയില്‍ വിരുദ്ധ സമരത്തില്‍ യുഡിഎഫ് നേരിട്ടു പങ്കെടുക്കില്ലെന്നു പറഞ്ഞ ചെന്നിത്തല വൈകിട്ട് പടയൊരുക്കം ജാഥയുടെ സ്വീകരണ യോഗത്തില്‍ നിലപാടു മാറ്റിയിരുന്നു. ഗെയില്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നാണ് ചെന്നിത്തല പ്രഖ്യാപിച്ചത്. എംഎം ഹസനും പികെ കുഞ്ഞാലിക്കുട്ടിയും ഇന്നു മുക്കം സന്ദര്‍ശിക്കുമെന്നും ചെന്നിത്തലയാണ് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com