ജിഷ്ണുകേസ്: അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ;സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി

അന്വേഷണ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍
ജിഷ്ണുകേസ്: അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ;സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുളള കേരളത്തിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍. അതിനാല്‍ അന്വേഷണ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സിബിഐ സുപ്രീംകോടതിയെ ബോധിപ്പിച്ചു. എന്നാല്‍ സിബിഐ ഉത്തരവിട്ടില്ലെങ്കിലും സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി സിബിഐയ്ക്ക് മുന്നറിയിപ്പ് നല്‍കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ജിഷ്ണു പ്രണോയിയുടെ മരണവും ഷഹീര്‍ ഷൗക്കത്തലിയെന്ന വിദ്യാര്‍ഥിക്കു മര്‍ദനമേറ്റതും സംബന്ധിച്ച കേസുകളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.  എന്നാല്‍ ഇന്നും സിബിഐ നിലപാട് അറിയിക്കാതെ വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി ഓര്‍മ്മപ്പെടുത്തിയത്. ഈ കേസുകളില്‍ പ്രതികളായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com