വസ്തുതകള്‍ ഇതാണ്: രാജ്യത്ത് 15,000 കിലോമീറ്റര്‍ ഗ്യാസ് പൈപ്പ്‌ലൈന്‍; 78 സിറ്റി ഗ്യാസ് പദ്ധതികള്‍

രാജ്യത്ത് 22 പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതികളും, 40 പെട്രോളിയം പ്രോഡക്ട്‌സ് പൈപ്പ് ലൈന്‍ പദ്ധതികളുമാണ് പ്രവര്‍ത്തിക്കുന്നത്
വസ്തുതകള്‍ ഇതാണ്: രാജ്യത്ത് 15,000 കിലോമീറ്റര്‍ ഗ്യാസ് പൈപ്പ്‌ലൈന്‍; 78 സിറ്റി ഗ്യാസ് പദ്ധതികള്‍

കൊച്ചി : രാജ്യത്താകമാനം 15,000 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയായതായും, സുഗമമായി പ്രവര്‍ത്തിച്ചുവരുന്നതായും ഗെയില്‍. നിലവില്‍ ത്രിപുര, പശ്ചിമബംഗാള്‍, യുപി, കര്‍ണാടക, ഗുജറാത്ത് തുടങ്ങി 16 സംസ്ഥാനങ്ങളില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി പ്രധാന നഗരങ്ങളില്‍ സിറ്റി ഗ്യാസ് പദ്ധതിയും പ്രവര്‍ത്തിക്കുണ്ട്. 

പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ രേഖകള്‍ പ്രകാരം രാജ്യത്ത് 22 പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതികളും, 40 പെട്രോളിയം പ്രോഡക്ട്‌സ് പൈപ്പ് ലൈന്‍ പദ്ധതികളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെയാണ് സിറ്റി ഗ്യാസ് വിതരണ ശൃംഖലകളും പ്രവര്‍ത്തിക്കുന്നത്. 2016 ലെ നവംബറിലെ കണക്ക് പ്രകാരം ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഛണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, അസം, ത്രിപുര, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഡാമന്‍ ഡിയു, ദാദര്‍ ആന്റ് നഗര്‍ ഹവേലി, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി 78 സിറ്റി ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതികള്‍ പൂര്‍ത്തിയാകുകയോ, നിര്‍മ്മാണം അന്തിമഘട്ടത്തോട് അടുക്കുകയോ ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ മാത്രം 21 സിറ്റി ഗ്യാസ് പദ്ധതികളാണുള്ളത്. 

കേരളത്തിലെയും പ്രത്യേകിച്ച് കൊച്ചിയിലെയും ജനസാന്ദ്രത കൂടി പരിഗണിച്ചാണ് ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയ്ക്ക് 2016 ല്‍ ഗെയില്‍ തുടക്കം കുറിച്ചത്. കൊച്ചിയിലെ പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍ ആഭ്യന്തര കണക്ഷനുകള്‍ നല്‍കുന്നതിന് 2016 ല്‍ തുടക്കം കുറിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com