ഗെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗം ഇന്ന്; സമരത്തിന്റെ ഭാവി തീരുമാനിക്കും 

സര്‍ക്കാര്‍ തിങ്കളാഴ്ച കോഴിക്കോട് സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് യോഗം
ഗെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗം ഇന്ന്; സമരത്തിന്റെ ഭാവി തീരുമാനിക്കും 

കോഴിക്കോട് : സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. എം ഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കാരശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച കോഴിക്കോട് കളക്ടറേറ്റില്‍ സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് യോഗം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വ്യവസായമന്ത്രി എ സി മൊയ്തീനാണ് യോഗം വിളിച്ചത്. 

തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ മന്ത്രി എ സി മൊയ്തീനും പങ്കെടുക്കും. സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. അതേ സമയം പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. അലൈന്‍മെന്റ് മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. പൈപ്പിടല്‍ ജനവാസ മേഖലയില്‍ കൂടിയാകരുതെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെടുന്നു. 

സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ഗെയില്‍ അധികൃതര്‍ സൂചിപ്പിച്ചു. ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനമാണ് നിലവിലെ നഷ്ടപരിഹാരം. ഇത് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തങ്ങള്‍ അതിനും തയ്യാറാണെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com