പുസ്തകം വായിച്ചു സമയം കളയരുതെന്നു പറഞ്ഞ ശ്രീറാമിന് എന്‍എസ് മാധവന്റെ മാസ് മറുപടി: സഫര്‍ കരീമിനു പഠിക്കണമന്നാണ് പറഞ്ഞുവരുന്നത്

സഫര്‍ കരീമിനു പഠിക്കണമന്നാണ് പറഞ്ഞുവരുന്നത്
പുസ്തകം വായിച്ചു സമയം കളയരുതെന്നു പറഞ്ഞ ശ്രീറാമിന് എന്‍എസ് മാധവന്റെ മാസ് മറുപടി: സഫര്‍ കരീമിനു പഠിക്കണമന്നാണ് പറഞ്ഞുവരുന്നത്

പുസ്തകം വായിച്ചു സമയം കളയരുതെന്ന് പറഞ്ഞ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന് എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ മറുപടി. കോപ്പിയടിച്ചതിനു കഴിഞ്ഞദിവസം പിടിയിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫര്‍ കരീമിനെ പരാമര്‍ശിച്ചാണ് ശ്രീറാമിന് എന്‍എസ് മാധവന്‍ മറുപടി നല്‍കിയിരിക്കുന്നത്. പുസ്തകം വായിക്കാതെ സഫര്‍ കരീമിന് പഠിക്കണമെന്നാണു പറഞ്ഞുവരുന്നതെന്ന്, ശ്രീറാമിന്റെ വാക്കുകള്‍ എടുത്തുചേര്‍ത്തുകൊണ്ട് മാധവന്‍ ട്വീറ്റ് ചെയ്തു. 

വായന അതിരുകടന്ന ശീലമായാണ് താന്‍ കാണുന്നത് എന്നായിരുന്നു ശ്രീറാം വെങ്കട്ടരാമന്റെ അഭിപ്രായ പ്രകടനം. ഒരു പുസ്തകത്തിനുവേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞുകുളിക്കുന്നതിനേക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമ്മുെട ജീവിതത്തില്‍ ചെയ്യാന്‍ കഴിയുമെന്നും ശ്രീറാം പറഞ്ഞിരുന്നു. ഒരു പത്രം ഇത് വാചകമേള പംക്തിയില്‍ എടുത്തുചേര്‍ത്തതോടെയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായത്. 

ദേവികുളം സബ് കലക്ടര്‍ ആയിരിക്കെ എടുത്ത നടപടികളുടെ പേരില്‍ ഏറെ കൈയടികള്‍ വാങ്ങിയ ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമന്‍. എന്നാല്‍ അപ്പോള്‍ തന്നെ രാഷ്ട്രീയ നേതൃത്വത്തിന് എതിരായ പ്രസ്താവനകളുടെ പേരില്‍ ശ്രീറാം വിമര്‍ശിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com