"വിരട്ടല്‍ വേണ്ട"; വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വികസനം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ നാടിന്റെ വികസനത്തിന് ചിലര്‍ തടസ്സം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി
"വിരട്ടല്‍ വേണ്ട"; വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ഗെയില്‍ വിരുദ്ധ സമരത്തില്‍ പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല. വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തിവെക്കുന്ന കാലം മാറി. വികസനം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ നാടിന്റെ വികസനത്തിന് ചിലര്‍ തടസ്സം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് സമരക്കാരെ നയിക്കുന്നത്. ഇത്തരം  വികസന വിരോധികളുടെ വിരട്ടലിന് സര്‍ക്കാര്‍ വഴങ്ങില്ല. സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പ്, അതിന് ആസൂത്രണം ചെയ്ത പരിപാടികള്‍ നിര്‍ത്തിവെക്കാനോ, മരവിപ്പിക്കാനോ, ഉപേക്ഷിക്കാനോ സര്‍ക്കാര്‍ തയ്യാറല്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. സമരം മൂലം പദ്ധതികള്‍ നിര്‍ത്തുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാട്ടില്‍ തൊഴിലെടുക്കാന്‍ അവസരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗെയില്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതി നിലപാട് സ്വീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.  കോഴിക്കോട് കളക്ടറേറ്റില്‍ വൈകീട്ടാണ് യോഗം. വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീനാണ് യോഗം വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com