ട്രിനിറ്റി സ്‌കൂളിലെ ആത്മഹത്യ: അധ്യാപികമാരുടെ പെരുമാറ്റം ക്രൂരം;  മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

അധ്യാപികമാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയോട് ക്രൂരമായാണ് പെരുമാറിയതെന്ന് പ്രോസിക്യൂഷന്‍ 
ട്രിനിറ്റി സ്‌കൂളിലെ ആത്മഹത്യ: അധ്യാപികമാരുടെ പെരുമാറ്റം ക്രൂരം;  മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

കൊച്ചി :കൊല്ലം ട്രിനിറ്റി ലൈസ്യം സ്‌കൂളിലെ  വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. അധ്യാപികമാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയോട് ക്രൂരമായാണ് പെരുമാറിയത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ഉച്ചഭക്ഷണം കഴിക്കാനിരുന്ന ഗൗരിയെ അധ്യാപികമാര്‍ എട്ടാം ക്ലാസിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി ശാസിച്ചു. പോകുന്നവഴിക്കും തിരിച്ചും ശാസന തുടര്‍ന്നു. ഇത് കുട്ടിക്ക് മനോവിഷമം ഉണ്ടാക്കിയതായി പ്രൊസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സംഭവത്തിന് ശേഷം പത്തുമിനിറ്റിനുളളില്‍ പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതായും അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപികമാര്‍ക്ക് എതിരെ ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. നിലനില്‍ക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി. അതേസമയം ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് മരിച്ച ഗൗരിയുടെ പിതാവും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു.  അധ്യാപികമാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്ന് ഗൗരിയുടെ പിതാവ് കോടതിയെ ബോധിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com