തോമസ് ചാണ്ടിയുടെ രാജിയില്‍ നിര്‍ണായക സിപിഎം സെക്രട്ടറിയേറ്റ് ഇന്ന്; മന്ത്രിയെ പിന്തുണയ്‌ക്കേണ്ടെന്ന പൊതുവികാരമെന്ന് സൂചന

നിയമലംഘനം നടത്തുകയും, സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്ത മന്ത്രിയെ പിന്തുണയ്‌ക്കേണ്ട എന്ന പൊതുവികാരമാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കിടയില്‍
തോമസ് ചാണ്ടിയുടെ രാജിയില്‍ നിര്‍ണായക സിപിഎം സെക്രട്ടറിയേറ്റ് ഇന്ന്; മന്ത്രിയെ പിന്തുണയ്‌ക്കേണ്ടെന്ന പൊതുവികാരമെന്ന് സൂചന

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. നിയമലംഘനം നടത്തുകയും, സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്ത മന്ത്രിയെ പിന്തുണയ്‌ക്കേണ്ട എന്ന പൊതുവികാരമാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കിടയില്‍ ഉള്ളതെന്നാണ് സൂചന. 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഐ ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ട് ആഴ്ചകളായെങ്കിലും, സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളില്‍ ഈ വിഷയം ഇതുവരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. 

തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും, ആലപ്പുഴ കളക്ടര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കും. സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി തോമസ് ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയും സിപിഎം സെക്രട്ടറിയേറ്റ് പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com