നിര്‍മ്മാണ പ്രദേശത്ത് കടക്കരുത് ; ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക്‌ ആര്‍ഡിഒയുടെ നോട്ടീസ്

ഒരു വര്‍ഷത്തേയ്ക്ക് പണി നടക്കുന്ന ഇടങ്ങളിലേയ്ക്ക് കടക്കരുതെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
നിര്‍മ്മാണ പ്രദേശത്ത് കടക്കരുത് ; ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക്‌ ആര്‍ഡിഒയുടെ നോട്ടീസ്

കോഴിക്കോട് : ഗെയില്‍ പൈപ്പ്‌ലൈനിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെ സര്‍ക്കാര്‍ സമരസമിതി നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ട്. നിരവധി സമരസമിതി നേതാക്കള്‍, സമര സമിതിയുടെ അഭിഭാഷകന്‍ പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ക്കാണ് ആര്‍ഡിഒ നോട്ടീസ് നല്‍കിയത്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സമരം നടക്കുന്ന മുക്കം സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് നോട്ടീസ്. ഒരു വര്‍ഷത്തേയ്ക്ക് പണി നടക്കുന്ന ഇടങ്ങളിലേയ്ക്ക് കടക്കരുതെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ക്രിമിനല്‍ നടപടിച്ചട്ടം 107 വകുപ്പ് പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഗെയില്‍ അധികൃതരെ തടഞ്ഞു, ജനങ്ങളെ കൂട്ടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. അതേസമയം സമരസമിതി നേതാക്കളെ സ്ഥലത്തുനിന്നും ഒഴിവാക്കി സമരം പൊളിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ വ്യാപകമായി നോട്ടീസ് നല്‍കുന്നതെന്നാണ് സമരക്കാരുടെ ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com