മലപ്പുറം: മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരുമെന്ന് കലക്ടര്‍ അമിത് മീണ. ജോലി തുടരുന്നതോടൊപ്പം ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അതു പരിഹരിക്കാനും നടപടിയുണ്ടാകും.എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ഭൂമി ഏറ്റെടുക്കലിന്റെയും നിര്‍മാണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നോട്ടീസ് നല്‍കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ജനങ്ങളുടെ ആശങ്ക പരിഹരിക്കുംവരെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്ന്് മുസ്ലീം ലീഗ് എംഎല്‍എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ