വിധിന്യായത്തിന് മുമ്പുള്ള കോടതി പരാമര്‍ശം പരിഗണിക്കേണ്ടതില്ല: കാനം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 08th November 2017 11:49 AM |
Last Updated: 08th November 2017 11:49 AM | A+A A- |

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിധിന്യായത്തിന് മുമ്പുള്ള കോടതി പരാമര്‍ശം പരിഗണിക്കേണ്ടതില്ലെന്നും ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു. മന്ത്രിസഭയില്‍ ആര്‍ക്കും പ്രത്യേക നീതിയില്ലെന്നും എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതിയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം ശ്രദ്ധയില്‍ പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയും സിപിഐ പ്രവര്‍ത്തകനുമായ പിഎന്‍ മുകുന്ദന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണക്കവെയായിരുന്നു സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സാധാരണക്കാരര്‍ ഭൂമി കയ്യേറിയാലും സര്‍ക്കാര്‍ ഇതേനിലപാടാണോ സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു. പാവപ്പെട്ടവര്‍ ഭൂമി കയ്യേറിയാല്‍ ഉടനേതന്നെ അധികൃതര്‍ ബുള്‍ഡോസറുമായെത്തി ഭൂമി ഒഴിപ്പിക്കുമെന്നും കോടി അഭിപ്രായപ്പെട്ടു.