ആസൂത്രിത ഗൂഢാലോചനയെന്ന് തോമസ് ചാണ്ടി; പ്രതികരിക്കാതെ മുഖ്യമന്ത്രി

തുടര്‍വാദങ്ങളില്‍ സത്യം വെളിപ്പെടുമെന്ന് മന്ത്രി തോമസ് ചാണ്ടിയുടെ ഓഫീസിന്റെ വിശദീകരണം 
ആസൂത്രിത ഗൂഢാലോചനയെന്ന് തോമസ് ചാണ്ടി; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം : ഭൂമി കൈയേറ്റം സംബന്ധിച്ച് തനിക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് മന്ത്രി തോമസ് ചാണ്ടിയുടെ ഓഫീസ്. തുടര്‍വാദങ്ങളില്‍ സത്യം വെളിപ്പെടുമെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മന്ത്രിയായശേഷമാണ് തനിക്കെതിരെ ആക്ഷേപം വന്നത്. പരാതികളെല്ലാം തീര്‍പ്പാക്കിയതാണെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. മന്ത്രിയ്ക്ക് പ്രത്യേക പരിഗണന ഉണ്ടോയെന്നും, സാദാരണക്കാരന്‍ ഭൂമി കൈയേറിയാലും ഇതേ നിലപാട് സ്വീകരിക്കുമോ എന്നുമാണ് കോടതി ചോദിച്ചത്. കോടതി വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. സര്‍ക്കാരിന് എല്ലാവരോടും തുല്യനീതിയാണെന്നും കാനം പ്രതികരിച്ചു. 

മന്ത്രിയുടെ ഭൂമി കൈയേറ്റത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. മന്ത്രിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് ചോദിച്ച കോടതി, പാവപ്പെട്ടവന്‍ ഭൂമി കൈയേറിയാല്‍ ബുള്‍ഡോസറായിരിക്കും മറുപടിയെന്നും പ്രതികരിച്ചിരുന്നു. മന്ത്രിക്കെതിരായ പരാതികളില്‍ അന്വേഷണം തുടങ്ങിയതായി സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എന്ന് അന്വേഷണം പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com