ഉമ്മന്‍ചാണ്ടി പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടനും എപി അനില്‍കുമാറും അടൂര്‍ പ്രകാശും പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍

സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി 2 കോടി 16 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍
ഉമ്മന്‍ചാണ്ടി പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടനും എപി അനില്‍കുമാറും അടൂര്‍ പ്രകാശും പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ ലൈംഗിക വൈകൃതങ്ങള്‍ അക്കമിട്ടു നിരത്തി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പലതവണ വദനസുരതം ചെയ്യിച്ചതായി സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

വൈദ്യുതമന്ത്രിയായിരുന്ന ആര്യാടന് ഔദ്യോഗിക വസതിയില്‍ വെച്ച് 27 ലക്ഷം രൂപ നല്‍കിയതായും സരിത വെളിപ്പെടുത്തിയെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രത്യുപകാരമായി പല വഴിവിട്ട സഹായങ്ങളും ആര്യാടന്‍ ചെയ്തുകൊടുത്തു. മുന്‍മന്ത്രി എപി അനില്‍ കുമാര്‍ പലതവണ ചൂഷണം ചെയ്തു. നസറുള്ള വഴി 7 ലക്ഷം രൂപ എപി അനില്‍ കുമാര്‍ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. റോസ്ഹൗസ്, കേരള ഹൗസ്, ലെ മെറിഡിയന്‍ എന്നിവിടങ്ങളില്‍ വെച്ചാണ് അനില്‍ കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചത്. 

മുന്‍മന്ത്രി അടൂര്‍പ്രകാശും ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലിലും, കൊച്ചി ഗസ്റ്റ് ഹൗസില്‍ വെച്ചുമാണ് ഹൈബി ബലാല്‍സംഗം ചെയ്തത്. അടൂര്‍ പ്രകാശ് സരിതയെ ബാംഗ്ലൂരിലെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രിയായിരുന്ന പളനിമാണിക്യവും, കെപിസിസി സെക്രട്ടറി സുബ്രഹ്മണ്യനും ലൈംഗികമായി പീഡിപ്പിച്ചതായി സരിത വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. 

സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി 2 കോടി 16 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ വീതം വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com