"എപി അനില്‍കുമാര്‍ അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്‍; അടൂര്‍ പ്രകാശ് ടെലഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് ഹോള്‍ഡര്‍"

കേന്ദ്രമന്ത്രി കെസി വേണുഗോപാലിന്റെ കൂട്ടിക്കൊടുപ്പുകാരായിരുന്നു അനില്‍കുമാറും നസറുള്ളയും
"എപി അനില്‍കുമാര്‍ അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്‍; അടൂര്‍ പ്രകാശ് ടെലഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് ഹോള്‍ഡര്‍"

തിരുവനന്തപുരം : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രിമാരായ എപി അനില്‍കുമാറിനും അടൂര്‍ പ്രകാശിനുമെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍. ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരനെന്നാണ് സരിതയുടെ മൊഴി അടിസ്ഥാനമാക്കി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്രമന്ത്രിമാര്‍ക്കും അയാളുടെ പിഎ ആയ നസറുള്ളയ്ക്കും സ്ത്രീകളെ നല്‍കുന്ന മന്ത്രി. അവര്‍ രണ്ടുപേരും റോസ് ഹൗസില്‍ വെച്ചും ലേ മെറിഡിയനില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ ഇപ്രകാരം.

അവര്‍ രണ്ടുപേരും  റോസ് ഹൗസില്‍ വെച്ചും ലേ മെറിഡിയനില്‍ വെച്ചും അവരുമായി വദനസുരതം ചെയ്തു. പല പ്രാവശ്യം അവരെ റോസ് ഹൗസില്‍ വിളിച്ചുവരുത്തി ചൂഷണം ചെയ്തു. ഇത് ഇക്കോ ടൂറിസത്തിനും മറ്റു പദ്ധതികള്‍ക്കും അനുമതിയ്ക്ക് വേണ്ടിയുള്ള വിലപേശലിന്റെ വഴിക്കായിരുന്നു. അവര്‍ക്ക് അവരുടെ അന്തസ്സും ശരീരവും നഷ്ടപ്പെട്ടു. ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ പോലും അവരെ വിട്ടില്ല. നസറുള്ള 7 ലക്ഷം രൂപ കൈപ്പറ്റി. അയാള്‍ മന്ത്രിമാരുടെ താല്‍പ്പര്യങ്ങളെക്കുറിച്ച് പല പ്രാവശ്യം പറയുകയും അവരോടൊപ്പം പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അവര്‍ തയ്യാറാകാത്തതുകാരണം പ്രജക്ടിന്റെ അനുമതി താമസിപ്പിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തി. 

കേന്ദ്രമന്ത്രി കെസി വേണുഗോപാലിന്റെ കൂട്ടിക്കൊടുപ്പുകാരായിരുന്നു അനില്‍കുമാറും നസറുള്ളയും. കെ സി അവരെ ഒരു മീറ്റിംഗില്‍വെച്ച് കാണുകയും അതിന് ശേഷം അവരെ ഫോണില്‍ കൂടി വിളിക്കുകയും ശല്യമുണ്ടാക്കുകയും ചെയ്തു. ഇത് ടീം സോളാറിന്റെ ഒരു പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെസി വേണുഗോപാലിന്റെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍വച്ച് കണ്ടപ്പോഴായിരുന്നു. അയാള്‍ സമയവും തീയതിയും തരുകയും അവര്‍ നന്ദി പറഞ്ഞതിനുശേഷം എഴുന്നേറ്റപ്പോള്‍ അയാള്‍ അവരുടെ പിറക് വശത്ത് കൈകൊണ്ടമര്‍ത്തി. അവര്‍ ഫയല്‍ കൊണ്ടയാളെ തടഞ്ഞശേഷം അവരെ തൊടരുതെന്ന് അയാളോട് പറഞ്ഞു. 

പിന്നാലെ അവരുടെ മൊബൈലില്‍ വളരെ മൃദുലം എന്ന് സന്ദേശം ലഭിച്ചു. അയാളെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍ ഇപ്പോഴും നിന്നെ സ്‌നേഹിക്കുന്നു എന്ന് കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. അതിന് ശേഷം മിക്കവാറും ഡല്‍ഹി നമ്പറില്‍ നിന്നും വിളികള്‍ വന്നു. അയാള്‍ അവരോട് ഡല്‍ഹിയ്ക്ക് ചെല്ലാനും അവരെ കാണാനും ആവശ്യപ്പെടുകയും അല്ലെങ്കില്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുകയില്ല എന്നും പറഞ്ഞതായി സരിതയുടെ കത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിജെപി ഹര്‍ത്താല്‍ ദിവം നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനാണെന്നായിരുന്നു പറഞ്ഞത്. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെ്ന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു. അവര്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു. അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേക്ക് പോയി. അവിടെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു. കെസി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്‌പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീ്ത്തപേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി( അവര്‍ക്കതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്)ഇതിനുശേഷവും രാത്രിയില്‍ ഫോണ്‍ വിളികളും സന്ദേശങ്ങളുമുണ്ടായി. 

അടൂര്‍ പ്രകാശ് ടെലഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് ഹോള്‍ഡറെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിച്ച് കഴിഞ്ഞാല്‍ എടുക്കുന്നതുവരെ ഫോണ്‍ വിളിയ്ക്കും. കേട്ടാലറയ്ക്കുന്ന സംഭവങ്ങള്‍. പത്തനംതിട്ടയിലെ പ്രമാടം സ്റ്റേഡിയത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതാപഠനത്തിനായി എഡിഎം സലിം മുഖേന അവരെ വിളിപ്പിച്ചു. മന്ത്രിയും അവിടെ വന്നു. അവരെ സ്റ്റേഡിയത്തിലെ ഒറ്റപ്പെട്ട ഒരു കിടപ്പുമുറിയിലേക്ക് തൊണ്ടുപോകുകയും അവരുടെ അരക്കെട്ടില്‍ പിടിക്കുകയും ചെയ്തു. 

ഫോണ്‍ വിളികള്‍ ബാംഗ്ലൂരിലേക്കുള്ള വിമാന ടിക്കറ്റ് ബാംഗ്ലൂരിലെ ലെമണ്‍ ട്രീ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യലും അടൂര്‍ പ്രകാശ് ടിക്കറ്റ് നല്‍കുകയും ചെയ്തു. മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചു. അടൂര്‍ പ്രകാശുമായി 7 മുതല്‍ 8 വരെ തവണ വദനസുരതത്തിലേര്‍പ്പെട്ടു. അവരെ പമ്പ റസിഡന്‍സിയിലേക്ക് വിളിപ്പിച്ചു. റിപ്പോര്‍ട്ട് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com