തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം ന്യായീകരിച്ച പരസ്യവുമായി ജനയുഗം

ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെ വളച്ചൊടിച്ച് അദ്ദേഹത്തെ സ്വഭാവഹത്യ നടത്താനുള്ള ഹീന ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്
തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം ന്യായീകരിച്ച പരസ്യവുമായി ജനയുഗം

കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ന്യായീകരിച്ച് സിപിഐ മുഖപത്രം ജനയുഗം. കായല്‍ കയ്യേറ്റമെന്ന ആരോപണങ്ങളും  അതിലെ യാഥാര്‍ത്ഥ്യങ്ങളും എന്ന തലക്കെട്ടോടെയാണ് പരസ്യം വന്നിരിക്കുന്നത്. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരിലാണ് പരസ്യം.

ഏഷ്യാനെറ്റ് ചാനലിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ പിതാവിന്റെ സഹോദരനെ ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിംഗ് കൗണ്‍സില്‍ സ്ഥാനത്തുനിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഗതാഗത മന്ത്രിക്കെതിരെ ഏഷ്യാനെറ്റ് വാര്‍ത്ത ഉയര്‍ത്തിവിട്ടതും മറ്റുമാധ്യമങ്ങള്‍ ഏറ്റുപിടിച്ചതും. 

കായല്‍ കയ്യേറി എന്ന ആരോപണം ഇപ്പോഴത്തെ ജില്ലാ കളക്ടറും മുന്‍ ജില്ലാ കളക്ടറും ആര്‍ഡിഒയും കുട്ടനാട്- അമ്പലപ്പുഴ തഹസില്‍ ദാരും ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരും വ്യത്യസ്ത തലങ്ങളില്‍ അന്വേഷിച്ചിട്ടും ഒരിഞ്ച് ഭൂമിയെങ്കിലും തോമസ് ചാണ്ടി കയ്യേറിയിട്ടുള്ളതായി കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെ വളച്ചൊടിച്ച് അദ്ദേഹത്തെ സ്വഭാവഹത്യ നടത്താനുള്ള ഹീന ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. ഇത്തരം വാര്‍ത്ത പുറത്തുകൊണ്ടുവരുന്നവര്‍ എന്ത് ധാര്‍മികതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം

ലേക്ക് പാലസ് റിസോര്‍ട്ട് തുടങ്ങിയ കാലം മുതല്‍ പടിഞ്ഞാറന്‍ കാറ്റുമാലും അതിന്റെ മുന്നില്‍ അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന പോളയും ചത്ത പക്ഷികള്‍ മത്സ്യങ്ങള്‍ മാലിനങ്ങ്യള്‍ മൂലം ദുര്‍ഗന്ധത്തിന്റെ പേരില്‍ വിദേശ സഞ്ചാരികളില്‍ നിന്ന് പരാതികള്‍ ലഭിക്കുകയും ചെയ്തപ്പോള്‍ 100 മീറ്റര്‍ അകലെ മുളയും വലയും ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും അത് അനുവദിയമല്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയപ്പോള്‍ സ്വാമി നാഥന്‍ റിപ്പോര്‍ട്ട് പ്രകാരം ബോയ ഉപയോഗിച്ച് പോള തടയല്‍ മാത്രമാണ് ചെയത്. പത്തുവര്‍ഷമായി ഫലപ്രദമായി മാലിന്യങ്ങള്‍ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞുട്ടുള്ള സംവിധാനത്തെയാണ്  കായല്‍ കയ്യേറ്റമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും പരസ്യം പറയുന്നു

മാര്‍ത്താണ്ഡം കായല്‍ കയ്യേറിയിട്ടില്ലെന്നും എനന്താണ് കയ്യേറ്റമെന്നും പരസ്യം പറയുന്നു. അഞ്ഞൂറിലധികം ഭൂരഹിത കര്‍ഷകര്‍ക്ക് നല്‍കിയ ഭൂമി പാടത്ത് വെള്ളം കയറുമ്പോള്‍ അഞ്ച് സെന്റ് വെളളത്തില്‍ മുങ്ങുമായിരുന്നു. അതുകൊണ്ട് ഈ ഭൂമി കര്‍ഷക തൊഴിലാളികള്‍ അഞ്ചടി കൂടി ഉയര്‍ത്താനുള്ള ചെലവ് താങ്ങാനാകാതെ നിരവധി പ്‌ളോട്ടുകളാണ് ഇപ്പോഴും തരിശായി കിടക്കുന്നത്. അങ്ങനെ വാങ്ങിയിട്ടുള്ള 62 പ്ലോട്ടുകളില്‍ 20 എണ്ണം മാത്രമാണ് ടൂറിസ്റ്റുകള്‍ക്ക് സണ്‍സെറ്റ് കാണാനായി വൃത്തിയാക്കി എടുത്തിട്ടുള്ളത്. ഈ പ്ലോട്ടിന് മധ്യത്തിലുടെ സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് നികത്തിയതാണ് കായല്‍ കയ്യേറ്റമായി ചിത്രീകരിക്കുന്നത്. 

വലിയകുളം സിറോ ജെട്ടി റോജ് കര്‍ഷകര്‍ക്കാകെ ആശ്വാസമാണ്. പാവപ്പെട്ടവര്‍ക്ക് ഇന്ന് 108 ആംബുലന്‍സ് പ്രസ്തുത റോഡില്‍ വന്ന് രോഗികളെ കൊണ്ടുപോകുന്നതിന് ആശ്വാസമാണ്. ഈ റോഡ് പാലസിന് വേണ്ടി മാത്രമാണ് എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. പ്രതിവര്‍ഷം ലേക്ക് പാലസ് സര്‍ക്കാരിലേക്ക് ഒരു കോടി വിവിധയിനത്തില്‍ ടാക്‌സ് നല്‍കുന്നുണ്ട്. കാര്‍പാര്‍ക്കിംഗിന് വേണ്ടി നിലം നിരത്തിയെതെന്ന ആരോപണത്തിലും കഴമ്പില്ല. ഞങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നൂറ് ശതമാനം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നാണ് ജനയുഗത്തിലെ പരസ്യത്തില്‍ പറയുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com