ഞാനും വാസുമാഷുടെ മകളാണ്, ഞാന്‍ ഇപ്പോഴും സിപിഎമ്മില്‍ തന്നെയാണ്; ബിജെപി പ്രചാരണത്തിനെതിരെ ഒകെ വാസുവിന്റെ മകള്‍ 

സിപിഎമ്മില്‍ നിന്ന് രാജി വച്ചു എന്ന് പറയുന്ന ആള്‍ പാര്‍ട്ടിയുടെ ഏത് ഘടകത്തില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവന് സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നോ?
ശ്രീമോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുട്ടിയുടെ ചിത്രം
ശ്രീമോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുട്ടിയുടെ ചിത്രം

ലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ഒകെ വാസു മാസ്റ്ററുടെ ഭാര്യയും മക്കളും ബിജെപിയില്‍ ചേര്‍ന്നെന്ന പ്രചാരണത്തിനെതിരെ മകള്‍ രംഗത്ത്. താന്‍ ഇപ്പോഴും സിപിഎമ്മിന്റെ ഉറച്ച അനുയായി തന്നെയാണെന്ന് വ്യക്തമാക്കുന്നത് ഒകെ വാസു മാസ്റ്ററുടെ മകള്‍ ശ്രീമോളാണ്. ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നെന്നു പറയുന്ന ശ്രീജിത് അന്നും ഇന്നും ആര്‍എസ്എസുകാരനാണെന്നും ശ്രീമോള്‍ വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്രീമോള്‍ നിലപാടു വ്യക്തമാക്കുന്നത്. 

കുറിപ്പ് ഇങ്ങനെ: 

ലാല്‍ സലാം സഖാക്കളെ...
ഒ കെ. വാസുമാഷ്‌ടെ ഭാര്യയും മക്കളും ബിജെപി യില്‍ ചേര്‍ന്ന് എന്ന രീതിയില്‍ പ്രചാരണം നടക്കുന്നു. ഞാനും വാസു മാഷ്ടെ മകളാണ്, ഞാന്‍ ഇപ്പോളും സിപിഐഎം ന്റെ അനുഭാവിയായി ഉറച്ചു നില്‍ക്കുകയാണ്. നാട്ടില്‍ ഉള്ളപോലെല്ലാം സിപിഐഎം ന്റെ പരിപാടികളില്‍ പങ്കെടുക്കാറുമുണ്ട്. എന്നാല്‍ ഇന്നുവരെ
റോഡില്‍ കൂടി പോകുന്ന സിപിഐഎം പ്രകടനത്തെ പോലും അനുഭാവപൂര്‍വം നോക്കുക പോലും ചെയ്യാത്ത ഓരാളാണ്
ശ്രീജിത്ത്. ശ്രീജിത്ത് അന്നും ഇന്നും ആര്‍ എസ്എസ് ആണ്. സിപിഐഎം ഇല്‍ നിന്ന് രാജി വച്ചു എന്ന് പറയുന്ന ആള്‍ രുശാ cpim ഏത് ഘടകത്തില്‍ ആണ് പ്രവര്‍ത്തിച്ചത്. ഇവന് സിപിഎം ല്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നോ?? കുടുംബത്തില്‍ കലഹം ഉണ്ടാക്കാന്‍ ഉള്ള Rss ന്റെ നെറികെട്ട പ്രവര്‍ത്തനം ആണിത്. 
Rss കാരന്‍ ആയ ശ്രീജിത്തിന് ഇതുപോലെ സ്വീകരണം കൊടുത്തു കൊണ്ട് rss നടത്തിയ ഈ പരിപാടി കൊണ്ട് പാര്‍ട്ടിയെയോ വ്യക്തികളെയോ ഇല്ലാതാക്കി കളയാം എന്ന ആര്‍ എസ്എസ് ന്റെ ഗൂഢ നീക്കമാണിത്. അതുകൊണ്ട് സഖാക്കളെ ഞാനുീ 
ഒകെ വാസുമാഷ്ടെ മകള്‍ ആണ് എനിക് 
എന്നില്‍ വിശ്വാസം ഉണ്ട്. അതിലേറെ ഈ ചെങ്കൊടി പ്രസ്ഥാനത്തെയും. 
??? ലാല്‍സലാം സഖാക്കളെ ????

ചെങ്കൊടി പിടിച്ചുനില്‍ക്കുന്ന കുട്ടിയുടെ ചിത്രവും ശ്രീമോള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com