തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടരുത്; ഗവര്‍ണര്‍ക്ക് ചെന്നിത്തലയുടെ കത്ത് 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാലാവധി രണ്ടുവര്‍ഷമായി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടരുത്; ഗവര്‍ണര്‍ക്ക് ചെന്നിത്തലയുടെ കത്ത് 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാലാവധി രണ്ടുവര്‍ഷമായി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് എന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിന് കത്ത് നല്‍കി. മണ്ഡലകാലം അടുത്തുവരുന്നതിനിടെ ദേവസ്വം ബോര്‍ഡ് ഭരണസമിതി പിരിച്ചുവിടുന്നത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവാധി രണ്ടുവര്‍ഷമായി നിചപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുയായിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ നിലവിലെ ഭരണസമിതിക്ക് ഇന്നുകൂടി മാത്രമേ അധികാരത്തില്‍ തുടരാന്‍ സാധിക്കുകയുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com