തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം ലഭിച്ചു; മറ്റന്നാള്‍ അടിയന്തര എല്‍ഡിഎഫ് യോഗം 

തോമസ് ചാണ്ടിയെ മാറ്റണമെന്ന് സിപിഎമ്മിനോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം ലഭിച്ചു; മറ്റന്നാള്‍ അടിയന്തര എല്‍ഡിഎഫ് യോഗം 


തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച അടിയന്തര എല്‍ഡിഎഫ് യോഗം ചേരും. തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ സിപിഎം എന്‍സിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി രാജിവെക്കേണ്ട എന്നായിരുന്നു എന്‍സിപി നിലപാട്. ഇതുംകൂടി കണക്കിലെടുത്താണ് എല്‍ഡിഎഫ് യോഗം. 

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ ആരോപണം ശരിവെക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ നല്‍കിയ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തോമസ് ചാണ്ടി രാജിവെക്കണം എന്നാവശ്യപ്പെട്ട് സിപിഐ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സിപിഎം മൃതുസമീപനമാണ് സ്വീകരിച്ചുവന്നിരുന്നത്. നിയമോപദേശം ലഭിച്ച ശേഷം മാത്രം നടപടിയെക്കുറിച്ച് ചിന്തിക്കാം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെയും നിലപാട്. തോമസ് ചാണ്ടിയെ മാറ്റണമെന്ന് സിപിഎമ്മിനോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com