ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം: കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് യുവതി ഹൈക്കോടതിയില്‍

കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്
ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം: കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് യുവതി ഹൈക്കോടതിയില്‍

കൊച്ചി: മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഹണിട്രാപ്പ് നടപ്പാക്കിയ ചാനല്‍ ജീവനക്കാരിയാണ് ഹര്‍ജിയുമായി കോടതിയിലെത്തിയത്.

ചാനല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തിയിലാണ് ശശീന്ദ്രന്റെ അശ്ലീല സംഭാഷണം ഉള്‍പ്പെട്ടിരുന്നത്. ഔദ്യോഗികാവശ്യത്തിന് ന്ത്രിയെ സമീപിച്ച വീട്ടമ്മയോട് നടത്തിയ സംഭാഷണം എന്ന പേരിലായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇതിനെ ശശീന്ദ്രന്‍ രാജിവെച്ചു. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ ശശീന്ദ്രനെ ചാനല്‍ ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന് വ്യക്തമായിരുന്നു. തുടക്കത്തില്‍ നിഷേധിച്ച ചാനല്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ചാനല്‍ സിഇഒയും യുവതിയുമടക്കമുള്ള ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു

ഫോണ്‍ വിളി വിവാദത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസ് ഡിസംബര്‍ ആറിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പായതായി യുവതി കോടതിയെ അറിയിച്ചത്. കൈയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടി രാജിവെക്കേണ്ടി വരുമെന്ന സൂചനകള്‍ ശക്തമാകുന്നതിനിടെയാണ് എകെ ശശീന്ദ്ര്‌ന്റെ മന്ത്രിസഭാ പുനപ്രവേശനത്തിന് കളമൊരുങ്ങുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com