എബിവിപിക്കാരെ സ്വാഗതം ചെയ്ത് റെയില്‍വേ അനൗണ്‍സ്‌മെന്റ്; സംഭവം തമ്പാനൂര്‍ സ്റ്റേഷനില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th November 2017 07:43 AM |
Last Updated: 11th November 2017 07:43 AM | A+A A- |

തിരുവനന്തപുരം: ഇന്‍ഡോറില്‍ നിന്നും തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള ക്യാംപെയിനില്‍ പങ്കെടുക്കാന്‍ ടിക്കറ്റില്ലാതെ എത്തിയ എബിവിപിക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം റെയില്‍വേ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന എബിവിപി പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത് അനൗണ്‍സ്‌മെന്റ് ചെയ്യുകയാണ് റെയില്‍വേ.
ഔദ്യോഗിക അറിയിപ്പുകളാണ് പൊതുവെ റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റ് വഴി നല്‍കാറുള്ളത്. ഏജന്‍സി വഴി ലഭിക്കുന്ന പരസ്യങ്ങള്‍ നിശ്ചിത സമയത്തേക്ക് നല്‍കാറുമുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം പരിപാടികളെ സംബന്ധിക്കുന്ന അനൗണ്‍സ്‌മെന്റുകള്‍ ഇത് ആദ്യമായാണ് ഉണ്ടാകുന്നത്.
വെള്ളിയാഴ്ച ഓരോ ട്രെയിന്‍ വന്നുപോകുംമ്പോഴും ഇംഗ്ലീഷിലും, ഹിന്ദിയിലും മലയാളത്തിലും എബിവിപി പ്രവര്‍ത്തകര്‍ക്ക് അനൗണ്‍സ്‌മെന്റിലൂടെ സ്വാഗതം നേരലുണ്ടായി. ഇതുകൂടാതെ പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അനൗണ്‍സ്‌മെന്റ് വഴി നല്‍കിയിരുന്നു.
ഉത്തരേന്ത്യയില്‍ നിന്നുമുള്ള എബിവിപി പ്രവര്‍ത്തകര്ഡ വെള്ളിയാഴ്ച മുതല്‍ തന്നെ തമ്പാനൂരില്‍ എത്തിയിരുന്നു. ഇവര്‍ക്കായി മൂന്ന് കൗണ്ടറുകള്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ എബിവിപി ഒരുക്കിയിരുന്നു.