ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ ആരോ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്, ജാഗ്രതൈ

ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക് നിങ്ങളെ ആരോ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്
ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ ആരോ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്, ജാഗ്രതൈ

സംവിധായകനും നടനുമായ മേജര്‍ രവിയുടെ 'ഹിന്ദു ഉണര്‍ത്തല്‍' പ്രസംഗത്തിനു നേരെ പരിഹാസവുമായി നടന്‍ മുരളി ഗോപി. ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക് നിങ്ങളെ ആരോ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് മുരളി ഗോപി സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. മേജര്‍ രവിയെക്കുറിച്ചോ വിവാദ പ്രസംഗത്തെക്കുറിച്ച് നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നും ഇല്ലാതെയാണ് മുരളി ഗോപിയുടെ പോസ്റ്റ്.

ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്: ആരൊക്കെയോ നിങ്ങളെ 'ഉണര്‍ത്താന്‍' ശ്രമിക്കുന്നു! ജാഗ്രതൈ!! 

ഇനിയെങ്കിലും ഹിന്ദുക്കള്‍ ഉണരണമെന്ന ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.  നേരത്തെസംവിധായകന്‍ എംഎ നിഷാദ് മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി പോസ്റ്റിട്ടിരുന്നു. മേജര്‍രവി പ്രസംഗം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ ഇട്ട ശബ്ദരേഖയാണ് പുറത്തായത്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരും. ഇന്ന് അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ നാളെ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു.ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് മേജര്‍രവിയുടെ ആഹ്വാനം. കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ഞാന്‍ മുന്‍കൈ എടുത്ത കാലഘട്ടമുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് ദുര്‍ഗാദേവിയെ വേശ്യയെന്ന് ഒരു ചാനല്‍ അവതാരിക വിളിച്ച സമയത്ത്, അവളുടെ മുഖത്ത് കാറിത്തുപ്പുമെന്ന് താന്‍ പറഞ്ഞു. അന്ന് പല ജാതിക്കാരും പാര്‍ട്ടിക്കാരും എല്ലാം തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല.

അത് എന്നെ ബാധിക്കുന്നതല്ലല്ലോ എന്ന ആറ്റിറ്റിയൂഡ്. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. ഇതില്‍ നിന്നും മോചനം നേടണമെങ്കില്‍ ശക്തരായി മുന്നോട്ടുപോയില്ലെങ്കില്‍.... അത് എല്ലാവരോടും പറയുകയാണ്. ഇനിഎല്ലാവരും കൂടി ഇറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ രവി പറയുന്നു. മനസ്സു വേദനിച്ചിട്ടുള്ളതുകൊണ്ടാണ് ഗ്രൂപ്പില്‍ കൂടുതല്‍ ഡിസ്‌കഷന് വരാത്തതെന്നും സന്ദേശത്തില്‍ മേജര്‍ രവി പറയുന്നു. ഇനിയും ഒറ്റക്കെട്ടായി ഒരുമിച്ച് നിന്നില്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com