പൊതുവികാരം പറയാന്‍ താനാര്? പന്ന്യനോട് തോമസ് ചാണ്ടി

എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനോട് കയര്‍ത്തതിന് പിന്നാലെ പന്ന്യന്‍ രവീന്ദ്രനോടും വാക്‌പോര് നടത്തി തോമസ് ചാണ്ടി
പൊതുവികാരം പറയാന്‍ താനാര്? പന്ന്യനോട് തോമസ് ചാണ്ടി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനോട് കയര്‍ത്തതിന് പിന്നാലെ പന്ന്യന്‍ രവീന്ദ്രനോടും വാക്‌പോര് നടത്തി തോമസ് ചാണ്ടി. രാജി വേണമെന്നാണ് പൊതുവികാരം എന്നുപറഞ്ഞ പന്ന്യനോട് പൊതുവികാരം പറയാന്‍ താനാരാണ് എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. 

ആദ്യം കാനം രാജേന്ദ്രനോട് തര്‍ക്കിച്ച ചാണ്ടി, കാനം തന്നെ തെറ്റിദ്ധരിച്ചതാണെന്നും വെല്ലുവിൡത് യുഡിഎഫിനെയാണ് എന്നം പറഞ്ഞിരുന്നു. ജനജാഗ്രതാ യാത്രയില്‍ താന്‍ കയയ്യേറ്റം നടത്തിയെന്ന് ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ല എന്ന് വെല്ലുവിളിച്ചത് ശരിയായ നടപടിയല്ല എന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഹൈക്കോടതിക്ക് വിധിയും കഴിഞ്ഞ് സുപ്രീംകോടതി വിധി വരും കാത്തിരിക്കാനാണോ എന്‍സിപിയുടെ തീരുമാനമെന്നും കാനം പരിഹസിച്ചിരുന്നു. 

പിന്നാലെ രാജിക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി. ഇതിനെ ജെഡിഎസും പിന്തുണച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കോടതിയില്‍ പോയത് ശരിയായില്ല എന്നായിരുന്നു ജെഡിഎസിന്റെ വിമര്‍ശനം. 

എല്‍ഡിഎഫിന്റെ പൊതുവികാരത്തിനനുസരിച്ച് തീരുമാനമെടുക്കാം എന്ന് സിപിഎമ്മും നിലപാടെടുത്തതോടെ തോമസ് ചാണ്ടിയും എന്‍സിപിയും സമ്മര്‍ദ്ദത്തിലായി. രാജിക്കാര്യത്തില്‍ തീരൂമാനമെടുക്കാന്‍ എല്‍ഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എന്‍സിപി സ്വന്തം നിലയ്ക്ക് രാജിക്കാര്യം തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ രാജി വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഹെക്കോടതി വിധി വരും വരെ കാത്തിരിക്കണമെന്നാണ് എന്‍സിപി ആവശ്യപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com