"കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍കതിരല്ലോ..."; വിമര്‍ശനം ക്ഷണിച്ചുവരുത്തിയ  ജയരാജ സ്തുതി കാണാം

കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍കതിരല്ലോ...നാടിന്‍ നെടുനായകനല്ലോ പി ജയരാജന്‍ ധീരസഖാവ്...ചെമ്മണ്ണിന്‍ മാനം കാക്കും നന്മകള്‍ തന്‍ പൂമരമല്ലോ..
"കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍കതിരല്ലോ..."; വിമര്‍ശനം ക്ഷണിച്ചുവരുത്തിയ  ജയരാജ സ്തുതി കാണാം

കണ്ണൂര്‍ : നാടെങ്ങും ഫ്‌ളക്‌സുകള്‍, സംഗീത ശില്‍പ്പം, സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം തുടങ്ങിയവയിലൂടെ പി ജയരാജന്‍ വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നതായാണ് സിപിഎം സംസ്ഥാന സമിതിയിലുയര്‍ന്ന വിമര്‍ശനം. ജയരാജന്റെ പ്രവര്‍ത്തനവും വ്യക്തിജീവിതവുമെല്ലാം പ്രചാരണ പരിപാടികളിലൂടെ സഖാവ് പി കൃഷ്ണപിള്ളയുടെ ധീരോദാത്തമായ പോരാട്ടങ്ങളുടെ ശ്രേണിയിലേക്കുയര്‍ത്തുകയാണ്. ഏറ്റവുമൊടുവിലായി സിപിഎം പുറച്ചേരി നോര്‍ത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇറക്കിയ സംഗീത ആല്‍ബവും സംസ്ഥാനസമിതിയില്‍ ജയരാജന്റെ മഹത്വവല്‍ക്കരണ ശ്രമത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍കതിരല്ലോ...നാടിന്‍ നെടുനായകനല്ലോ പി ജയരാജന്‍ ധീരസഖാവ്...
ചെമ്മണ്ണിന്‍ മാനം കാക്കും നന്മകള്‍ തന്‍ പൂമരമല്ലോ..
ചെങ്കൊടി തന്‍ നേരതു കാക്കും നേരുള്ളൊരു ധീരസഖാവ് എന്നു തുടങ്ങുന്ന ഗാനം ജയരാജന്റെ പ്രവര്‍ത്തനങ്ങളെയും പോരാട്ടങ്ങളെയും വാഴ്ത്തുന്നു. 

സംഘപരിവാറിന്റെ കൊലക്കത്തിയ്ക്ക് മുന്നില്‍ ധീരതയോടെ പോരാടി ജീവന്‍ നിലനിര്‍ത്തിയ നേതാവ് എന്ന നിലയിലും വേദനിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹ സ്പര്‍ശമാകുന്ന കാരുണ്യത്തിന്റെ നിറകുടമായും ആല്‍ബത്തില്‍ പി ജയരാജനെ ചിത്രീകരിക്കുന്നു. പി ജയരാജന്റെ ജീവിത രേഖയും പോരാട്ടങ്ങളും ഏകദേശം ചിത്രീകരിക്കുന്ന വിധത്തിലാണ് സംഗീത ആല്‍ബം ഒരുക്കിയിട്ടുള്ളത്. 

പി ജയരാജനെക്കുറിച്ചുള്ള പാട്ട് കാണാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com