കളക്ടറേറ്റ് വളപ്പില്‍ മദ്യപിച്ച് ബഹളംവെച്ച നാല് ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ അറസ്റ്റില്‍

ജില്ലാ കേരളോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് 4 പേരും. 
കളക്ടറേറ്റ് വളപ്പില്‍ മദ്യപിച്ച് ബഹളംവെച്ച നാല് ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ അറസ്റ്റില്‍

പത്തനംതിട്ട: കലക്ടറേറ്റ് വളപ്പില്‍ മദ്യപിച്ച് ബഹളം കൂട്ടിയ ജില്ലാ പഞ്ചായത്തിലെ 4 ജീവനക്കാര്‍ അറസ്റ്റില്‍. ലിജോ വി മാത്യു, ജിതേഷ്, റാവു, സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. ജില്ലാ കേരളോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് 4 പേരും. 

ഭക്ഷണം കഴിക്കാന്‍ പോയി വന്ന ഇവര്‍ കലക്ടറേറ്റിലെ റവന്യൂ വിഭാഗം ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. കലക്ടറേറ്റ് കവാടത്തിലെ ഗ്രില്‍ തുറക്കണം എന്നാവശ്യപ്പെട്ടായിരുന്ന ബഹളം. റവന്യൂ ജീവനക്കാര്‍ വിവരം കലക്ടറെ അറിയിച്ചു. കലക്ടര്‍ എസ്പിയോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു. 

സമകാലികമലയാളം ഡെസ്‌ക്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com