തോമസ് ചാണ്ടി രാജിവെയ്ക്കണം; പരസ്യമായി ആവശ്യം ഉന്നയിച്ച് പന്ന്യന്‍ രവീന്ദ്രന്‍ 

 വ്യവസായമന്ത്രിയായിരുന്ന  ഇ പി ജയരാജന്റെ മാതൃക തോമസ് ചാണ്ടി പിന്തുടരണം. ഇതാണ് ഇടതുപാരമ്പര്യമെന്നും പന്ന്യന്‍ രവീന്ദ്രന്‍
തോമസ് ചാണ്ടി രാജിവെയ്ക്കണം; പരസ്യമായി ആവശ്യം ഉന്നയിച്ച് പന്ന്യന്‍ രവീന്ദ്രന്‍ 

കാഞ്ഞിരപ്പളളി:മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം മന്ത്രിസ്ഥാനത്ത് തുടരാന്‍ തോമസ് ചാണ്ടിക്ക് യോഗ്യതയില്ലെന്നും കാഞ്ഞിരപ്പളളിയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് പന്ന്യന്‍ രവീന്ദ്രന്‍ ചൂണ്ടികാട്ടി. പരസ്യമായി സിപിഐ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത്് ഇത് ആദ്യമായാണ്.  വ്യവസായമന്ത്രിയായിരുന്ന  ഇ പി ജയരാജന്റെ മാതൃക തോമസ് ചാണ്ടി പിന്തുടരണം. ഇതാണ് ഇടതുപാരമ്പര്യമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.എന്‍സിപി നേതൃയോഗം നാളെ ചേരാനിരിക്കേയാണ് പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം .

കഴിഞ്ഞ ദിവസം നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ ആ വലിപ്പം ഇവിടെ വന്ന് എല്‍ഡിഎഫ് യോഗത്തില്‍ കാണിക്കണ്ട, അതിവിടെ ചിലവാകില്ല എന്ന നിലയില്‍ തോമസ് ചാണ്ടിക്ക് പന്ന്യന്‍ രവീന്ദ്രന്‍ മറുപടി നല്‍കിയിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ പൊതുവികാരം പറയാന്‍ താനാര് എന്ന തോമസ് ചാണ്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് പന്ന്യന്‍ രവീന്ദ്രന്‍ ഈ നിലയില്‍ പ്രതികരിച്ചത്. ചാണ്ടി രാജിവയക്കണം എന്നാണ് പൊതുവികാരം എന്ന് പറഞ്ഞ പന്ന്യനെതിരെ ചാണ്ടി രോഷാകുലനായി പ്രതികരിച്ചതാണ് പന്ന്യനെ ചൊടിപ്പിച്ചത്. നിങ്ങള്‍ സീനിയര്‍ നേതാവാണെന്നും ഇങ്ങനെ സംസാരിക്കരുതെന്നും പറഞ്ഞ തോമസ് ചാണ്ടിയോട് സീനിയറാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ ആ മര്യാദ കാണിക്ക്,അവിടെയിരിക്ക് എന്നായിരുന്നു പന്ന്യന്റെ മറുപടി.

തുടക്കംമുതല്‍ തന്നെ ചാണ്ടിയെ കടന്നാക്രമിച്ച സിപിഐ നേതാക്കള്‍ രാജി അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും രാജി വയ്ക്കണ്ടാ എന്നാണ് തീരുമാനമെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പന്ന്യന്‍ രവീന്ദ്രന്‍ തോമസ് ചാണ്ടിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com