ഇരട്ടച്ചങ്കനായ പിണറായി ചാണ്ടിക്ക് മുന്നില്‍ എലിയായി :  എം എം ഹസന്‍

അഴിമതിക്കെതിരെയുളള സിപിഐയുടെ കര്‍ശന നിലപാടാണ് ചാണ്ടിയുടെ രാജിയില്‍ പ്രധാന പങ്കുവഹിച്ചതെന്ന് ഹസന്‍
ഇരട്ടച്ചങ്കനായ പിണറായി ചാണ്ടിക്ക് മുന്നില്‍ എലിയായി :  എം എം ഹസന്‍

കൊച്ചി: തോമസ് ചാണ്ടിയുടെ രാജിയില്‍ സിപിഐയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. അഴിമതിക്കെതിരെയുളള സിപിഐയുടെ കര്‍ശന നിലപാടാണ് ചാണ്ടിയുടെ രാജിയില്‍ പ്രധാന പങ്കുവഹിച്ചതെന്ന് ഹസന്‍ കൊച്ചിയില്‍ പറഞ്ഞു.

തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി ബ്ലാക്ക് മെയില്‍ ചെയ്തു. ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും മന്ത്രി പദത്തില്‍ നിന്ന് ഇറക്കിവിട്ട പിണറായി എന്തിനാണ് തോമസ് ചാണ്ടിയെ ഭയപ്പെട്ടത്. ഇരട്ടച്ചങ്കനെന്നും പുലിയെന്നും വിശേഷണമുളള പിണറായി എന്തിനാണ് അഴിമതിക്കാരനായ തോമസ് ചാണ്ടിക്ക് മുമ്പില്‍ എലിയെപ്പോലെ നിന്നതെന്നു വിശദീകരിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com