ഖ്യാതി ഞങ്ങള്‍ക്ക് വേണ്ട, ശത്രുക്കള്‍ മുതലെടുത്തത് മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തിയ നടപടി; കോടിയേരിക്ക് മറുപടിയുമായി സിപിഐ

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുടെ നിലപാടല്ല, മറിച്ച് മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തിയ സിപിഎം നിലപാടാണ് രാഷ്ട്രീയ ശത്രുക്കള്‍ക്ക് സഹായകരമായതെന്ന് സിപിഐ
ഖ്യാതി ഞങ്ങള്‍ക്ക് വേണ്ട, ശത്രുക്കള്‍ മുതലെടുത്തത് മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തിയ നടപടി; കോടിയേരിക്ക് മറുപടിയുമായി സിപിഐ

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുടെ നിലപാടല്ല, മറിച്ച് മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തിയ സിപിഎം നിലപാടാണ് രാഷ്ട്രീയ ശത്രുക്കള്‍ക്ക് സഹായകരമായതെന്ന് സിപിഐയുടെ മറുപടി. തോമസ് ചാണ്ടി വിഷയം കൈകാര്യം ചെയ്ത സിപിഐയുടെ രീതി ശത്രുപക്ഷത്തിന് മുതലെടുക്കാന്‍ അവസരം കൊടുത്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന് അക്കമിട്ട് നിരത്തി സിപിഐ അസിസ്റ്റന്റ് സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബൂ മറുപടി പറഞ്ഞത്. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച ഒരു ഉറപ്പും രാവിലെ വരെ സിപിഐയ്ക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ കോടിയേരിയുടെ പ്രസ്താവന തെറ്റാണെന്നും പ്രകാശ് ബാബു വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജി കാര്യം സംബന്ധിച്ച് സിപിഐയെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് കോടിയേരി പറഞ്ഞത്. മന്ത്രിസഭായോഗത്തിന് മുന്‍പ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാര്യം മുഖ്യമന്ത്രിയെ സിപിഐക്ക് അറിയിക്കാമായിരുന്നുവെന്നും കോടിയേരി ചൂണ്ടികാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിക്കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന മറുപടിയുമായി സിപിഐ രംഗത്തുവന്നത്. 

തോമസ് ചാണ്ടി രാജിവെച്ചതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും കോടിയേരിക്ക് മറുപടിയായി പ്രകാശ് ബാബു പറഞ്ഞു. രാജിവെപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് സിപിഐക്ക് ഉണ്ടായിരുന്നത്. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടിന്റെ കൂടെ റവന്യൂമന്ത്രിയുടെ കുറിപ്പും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വിഷയം നിയമോപദേശത്തിന് മുഖ്യമന്ത്രി വി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com